കൊച്ചി: മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്. വികസന കാര്യത്തില്‍ കേന്ദ്രം എന്നും അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കേണ്ടത് പ്രധാനമന്ത്രി തന്നെ ആയിരിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യത്തില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ നിരാശരായിട്ടുണ്ടാകാമെന്നും പിണറായി പറഞ്ഞു. വികസന കാര്യത്തില്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്നു വലിയ പിന്തുണയാണ് ലഭിക്കുന്നത്.
വികസനം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. വികസനമെന്ന മുദ്രാവാക്യം സംസ്ഥാനം ഏറ്റെടുക്കുകയാണ്. അതിന് കേന്ദ്രത്തിന്റെ സഹായം വേണമെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: