പതഞ്ജലി യോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിച്ച വിശ്വ വിജയി യോഗ പരിപാടി ഏറെ ശ്രദ്ധേയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയുടെ ഭാഗമായി സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
യോഗാ പരിപാടികളിലൂടെ ഗിന്നസ്ബുക്കിലിടം നേടിയ ഡോ. രാഘവേന്ദ്ര പൈ ആയിരുന്നു പരിശീലകന്. മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ യോഗാദ്ധ്യാപകനാണ്. ഡോ. രാഘവേന്ദ്ര തയാറാക്കിയ പ്രതേ്യക യോഗിക് വാക്ക് പരിപാടി വിശദീകരിച്ചു. കൈതപ്രം വാസുദേവന്‍ നമ്പൂതിരി സംസാരിച്ചു. സംസ്ഥാനത്തെമ്പാടും നിന്ന് പതഞ്ജലി യോഗ ഇന്‍സ്ട്രക്ടേഴ്സ് കോഴ്സ് കഴിഞ്ഞവര്‍ പങ്കെടുത്തു. ഡോ. രാജീവ് സ്വാഗതവും സുരേഷ് പ്ലാവഡ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: