കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും 20 മിനിറ്റ് നേരമാണ് മെട്രോയില്‍ യാത്ര ചെയ്തത്. അടുത്തടുത്തിരുന്ന്. പക്ഷേ, ഒരക്ഷരം പോലും പ്രധാനമന്ത്രിയോട് പിണറായി മിണ്ടിയില്ല.
ഗവര്‍ണര്‍ പി. സദാശിവവും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജും സംസാരിച്ചു. വലതുവശത്തിരുന്ന കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനോട് മാത്രമാണ് പിണറായി അല്പമെങ്കിലും സംസാരിച്ചത്. എന്നാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കിട്ടിയ അവസരം പാഴാക്കിയില്ല. മെട്രോയുടെ ഉദ്ഘാടന ശേഷം കിട്ടിയ അല്‍പ്പനേരം രമേശ് ചെന്നിത്തല നരേന്ദ്ര മോദിയോട് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: