കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനില്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. എംഡി സ്ഥാനത്ത് ഇനി തുടരാനില്ല. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുന്നതാണ് നല്ലത്. രണ്ടാം ഘട്ടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പുതുതലമുറയില്‍ ധാരാളം പേരുണ്ട്.
മെട്രോ ഒന്നാം ഘട്ടം വിജയിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മെട്രോയില്‍ യാത്ര ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോടെയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: