കോഴിക്കോട് ബൈപാസില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു

Sunday 18 June 2017 9:17 am IST

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര-വെങ്ങളം ബൈപാസില്‍ മൊകവൂരിന് സമീപം പാചകവാതക ടാങ്കര്‍ മറിഞ്ഞു. മംഗലാപുരത്തുനിന്ന് ചേളാരിയിലെ ബോട്ടിലിങ് പ്ലാന്റിലേക്ക് പോയ ടാങ്കറാണ് അപകടത്തില്‍പെട്ടത്. കാറിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം. പുലര്‍ച്ചയുണ്ടായ അപകടത്തില്‍ വാതകച്ചോര്‍ച്ച ഉണ്ടാകാതിരുന്നത് വന്‍ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ബൈപ്പാസില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. തലകീഴായി മറിഞ്ഞ ടാങ്കര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.