ടോക്കിയോ: പസഫിക് സമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട് കാണാതായ അമേരിക്കന്‍ യുദ്ധക്കപ്പലിലെ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തകര്‍ന്ന് വെള്ളംകയറിയ കപ്പലിനുള്ളില്‍ നിന്നാണ് ഏഴ് നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ജപ്പാന് നാവികസേന നാലുകപ്പലുകളും ഒരു ഹെലികോപ്റ്ററും ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാവികരുടെ മൃതദേഹങ്ങള്‍ അമേരിക്കന്‍ നാവികസേനാ ആശുപത്രിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ശനിയാഴ്ച പുലര്‍ച്ചെ അമേരിക്കന്‍ യുദ്ധക്കപ്പലായ യു.എസ്.എസ്. ഫിറ്റ്സ്ജെറാള്‍ഡ് ചരക്കുകപ്പലിലിടിച്ച് ഏഴ് നാവികരെ കാണാതായിരുന്നു. ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തിലായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: