തിരുവനന്തപുരം: ബിരുദ ബിരുദാനന്തര കോഴ്സുകളുടെ ഫീസ് വര്‍ധന പിന്‍വലിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ് അറിയിച്ചു. പത്ത് വര്‍ഷത്തിന് ശേഷമാണ് ഫീസ് വര്‍ധന നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
2006-ലെ മന്ത്രിസഭാ തീരുമാനപ്രകാരം വിവിധ വകുപ്പുകളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. 2009ലും ഇതുസംബന്ധിച്ച ശുപാര്‍ശ നല്കി. 2009ല്‍ നല്കിയ ശുപാര്‍ശ പ്രകാരമാണ് നടപടിയെന്നും അബ്ദുറബ് സഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: