കുമ്പളയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

Sunday 18 June 2017 11:10 am IST

കാസര്‍കോട്: കുമ്പള നഗരത്തില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. ഇവിടെ ഒരു ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് വ്യാപാരികളും നാടടുകാരും പറയുന്നു. പെരുന്നാള്‍ തിരക്കായതോടെ റോഡിലെ ഇത്തരം ഗതാഗത കുരുക്ക് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വാഹനങ്ങള്‍ തമ്മിലുള്ള അകലം കുറയുന്ന വിധത്തില്‍ ഗതാഗതത്തിന്റെ ആവശ്യകത വര്‍ദ്ധിക്കുമ്പോള്‍ ഗതാഗത ഒഴുക്കിന്റെ വേഗത കുറയുന്നു, ഇത് വാഹനങ്ങളുടെ തിക്കും തിരക്കിനും കാരണമാകുന്നു. എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവര്‍ ഇതിനു പരിഹാരമായി ഒരു ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കുകയോ ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയോ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.