ഗയ: ബീഹാറിലേക്ക് അനധികൃതമായി കൊണ്ടു വന്ന 7000 ലിറ്റർ മദ്യം പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. സർക്കാർ അധികൃതരുടെ മേൽനോട്ടത്തിൽ റോളർ ഉപയോഗിച്ചാണ് ഇവ നശിപ്പിച്ചത്. ആഭ്യന്തരമായും വിദേശമായും നിർമ്മിച്ച ഇവയ്ക്ക് മാർക്കറ്റിൽ 30 ലക്ഷം രുപയോളം വരുമെന്ന് പോലീസ് പറഞ്ഞു.
നേരത്തെ രോഹത് ജില്ലയിൽ 60,000 ലിറ്റർ മദ്യം പോലിസ് ഇതേ രീതിയിൽ നശിപ്പിച്ചിരുന്നു. നിതിഷ് കുമാർ സർക്കാർ കഴിഞ്ഞ വർഷം ബിഹാറിൽ മദ്യത്തിന്റെ വിൽപനയും ഉപഭോഗവും പൂർണമായി നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: