അരുണ്‍കുമാറിന്റെ നിയമനം: നിയമസഭാ സമിതി അന്വേഷിക്കും

Wednesday 13 July 2011 5:08 pm IST

തിരുവനന്തപുരം: ഐ.സി.ടി അക്കാദമി ഡയറക്ടര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍‌കുമാറിനെതിരെയുള്ള ആരോപണം നിയമസഭാ സമിതി അന്വേഷിക്കും. മകനെതിരായ ആരോപണം നിയമസഭാ സമിതിക്ക് അന്വേഷിക്കാമെന്ന് വി.എസ് രാവിലെ നിയമസഭയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന്‌ മുമ്പ്‌ മകന്‍ അരുണ്‍ കുമാറിനെ ഐ.സി.ടി.എ ഡയറക്ടറായി നിയമിച്ചിച്ചുവെന്ന് പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എയാണ് ആരോപിച്ചത്. എന്നാല്‍ പി.സി.വിഷ്‌ണുനാഥ്‌ ഉന്നയിച്ച ആരോപണം ശരിയല്ലെന്നും എടുത്തിട്ടില്ലാത്ത തീരുമാനം സംബന്ധിച്ചാണ് അദ്ദേഹം ആരോപണം ഉന്നയിക്കുന്നത്. വിഷ്‌ണുനാഥ്‌ ആരോപണത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണെങ്കില്‍ അതേക്കുറിച്ച്‌ നിയമസഭാ സമിതി അന്വേഷിക്കട്ടെയെന്നും വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. ആരോപണത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വിഷ്ണുനാഥ് അറിയിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.