കൊച്ചി: പുതുവൈപ്പ് ഐഒസി സമരക്കാരെ അടിച്ചമർത്തിയ ഡി.സി.പി യതീഷ് ചന്ദ്രക്കെതിരെ വി.എസ് അച്ചുതാനന്ദൻ രംഗത്ത്. യതീഷ് ചന്ദ്രയെ സസ്പന്റെ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രിക്ക് കത്തു നൽകി. പ്രദേശത്ത് പോലീസ് നടപടികൾ നിർത്തിവെക്കണമെന്നും വി.എസ് കത്തിൽ ആവശ്യപ്പെട്ടു.
വെളളിയാഴ്ച ഹൈകോടതി ജങ്ഷനിലെ സമരപന്തലിലേക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയ സമരക്കാരെ ഡെപ്യൂട്ടി കമ്മീഷണറായ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പോലീസാണ് മർദ്ദിച്ചത്. ഐ.ഒ.സി പ്ലാൻിനെതിരെ ഇന്ന് നടന്ന സമരത്തിലും പോലീസ് സമരക്കാർക്ക് നേരെ ലാത്തി വീശിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: