പ്രതിരോധ മരുന്ന് വിതരണം ചെയ്തു

Sunday 18 June 2017 10:57 pm IST

ചെമ്പേരി: വൈഎംസിഎ ചെമ്പേരിയും ദേശീയ വായനശാലയും സംയുക്തമായി വലിയ അരീക്കമല ഗവണ്‍മെന്റ് ഹോമിയോ ഡിസ്പന്‍സറിയുടെ സഹകരണത്തോടെ ഇന്നലെ ചെമ്പേരി മദര്‍ തെരേസ ഓഡിറ്റോറിയത്തില്‍ വെച്ചും ചെമ്പേരി ദേശീയ വായനശാലയില്‍ വെച്ചും പകര്‍ച്ചപ്പനിയ്ക്കും മഴക്കാല രോഗങ്ങള്‍ക്കെതിരെയും ഉള്ള ഹോമിയോ പ്രതിരോധ മരുന്ന് സൗജന്യമായി വിതരണം ചെയ്തു. മദര്‍ തെരേസാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോസഫ് ഐസക്ക് ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് മാത്യു അടുപ്പുകല്ലുങ്കല്‍, ദേശീയ വായനശാല പ്രസിഡന്റ് ജോഷി കുന്നത്ത്, ഗവ.ഹോമിയോ ഡിസ്‌പെന്‍സറി ഡോക്ടര്‍ സൂര്യ തോമസ്, സിബി പിണകാട്ട്, സാബുക്കുട്ടി ജോര്‍ജ്, ബിജു മണലുംകുഴി, സിബി പുന്നക്കുഴി, ഷൈബി കുഴിവേലിപ്പുറം, ജെയ്‌സണ്‍ ചാലില്‍, ജെയ്‌സണ്‍ നെല്ലിക്കാത്തടത്തില്‍, റെനി പഴയ തോട്ടം എന്നിവര്‍ നേതൃത്വം നല്‍കി. മൂവായിരത്തോളം ആളുകള്‍ക്ക് മരുന്ന് സൗജന്യമായി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.