ആലപ്പുഴ: ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നഗര കൃഷി പഠന കളരി 24നു തുടങ്ങും. 10 ആഴ്ചകളിലായി 30 മണിക്കൂറാണ് ക്ലാസ്. നടീല്‍ വസ്തുക്കളുടെ വിതരണം, നട്ടുവളര്‍ത്തല്‍, ജൈവവളവും ജൈവ കീടനാശിനികളുടെ തയാറാക്കലും വിഷരഹിത വസ്തുക്കളുടെ ലഭ്യതയും തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണു ക്ലാസുകള്‍. കാര്‍ഷിക സര്‍വകലാശാല കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രം മുന്‍ മേധാവി ഡോ.ആര്.ആര്. നായര്‍, കാര്‍ഷിക സര്‍വകലാശാല മുന്‍ അസോഷ്യേറ്റ് ഡയറക്ടര്‍ ഡോ.കെ.ജി. പത്മകുമാര്‍, കര്‍ഷക മിത്ര അവാര്‍ഡ് നേടിയ മുന്‍കൃഷി ഓഫിസര്‍ ടി.എസ്. വിശ്വന്, കൃഷി വകുപ്പ് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പി.ജെ. ജോസഫ് എന്നിവര്‍ ക്ലാസ് നയിക്കും. ഫോണ്‍: 94004 18089.
പ്രതികരിക്കാൻ ഇവിടെ എഴുതുക: