കൃഷിയിടം കാട്ടാന നശിപ്പിച്ചു

Sunday 18 June 2017 9:18 pm IST

  മറയൂര്‍: കാന്തല്ലൂരില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രി വെട്ടുകാട് സ്വദേശി രംഗസ്വാമിയുടെ കൃഷിയിടമാണ് കാട്ടാന നശിപ്പിച്ചത്.പറമ്പിലെ തെങ്ങും വാഴയുമടക്കമുള്ള വിളകള്‍ കാട്ടാന നശിപ്പിച്ചു. കാട്ടാനക്കൊപ്പം കാട്ടുപോത്തും കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. വന്യ മൃഗങ്ങളെ ഭയന്ന് കൃഷിയിടങ്ങള്‍ തരിശു ഭൂമിയാക്കിഇടേണ്ട ഗതികേടിലാണ് കര്‍ഷകര്‍.മൃഗങ്ങള്‍ ഇപ്പോള്‍ പകല്‍ സമയങ്ങളില്‍ കൃഷി സ്ഥലത്തേക്കിറങ്ങുകയാണ്. വനപാലകരുടടെ അനാസ്ഥയും നിസംഗതയുമാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകുവാന്‍ കാരണം.കൃഷിചെയ്യാനാകാത്തതിനാല്‍ ബാങ്കില്‍ വായ്പ എടുത്ത് കൃഷി ചെയ്തവര്‍ക്ക് വായ്പ തിരിച്ചടക്കുവാന്‍ സാധിക്കാത്ത സാഹചര്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.