കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

Sunday 18 June 2017 9:25 pm IST

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ വള്ളത്തിന്റെ എന്‍ജിന്‍ തകരാറിലായി കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് തോട്ടപ്പള്ളി ഭാഗത്തു നിന്ന് ആറന്മുള അപ്പന്‍ എന്ന വള്ളത്തില്‍ മത്സ്യബന്ധനത്തിനുപോയ 46 തൊഴിലാളികളാണ് തോട്ടപ്പള്ളിയില്‍ നിന്ന് 9.17 നോട്ടിക്കല്‍ മൈല്‍ ദൂരെ വടക്ക് കടലില്‍ കുടുങ്ങിയത്. തൊഴിലാളികള്‍ അറിയിച്ചതനുസരിച്ച് വള്ളത്തിന്റെ ഉടമ ബാബു ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. ആലപ്പുഴ ഫിഷറീസ് ഡെപ്യട്ടി ഡയറക്ടര്‍ സി.പി. അനിരുദ്ധന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് അഴീക്കലില്‍ നിന്ന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ബോട്ട് കടലില്‍ പോയി തൊഴിലാളികളെ രക്ഷപ്പെടുത്തി. വൈകിട്ട് ആറു മണിയോടെ ഇവരെ കരയിലെത്തിച്ചു. ശനിയാഴ്ചയാണ് 46 പേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിനു പോയത്. ഫിഷറീസ് വകുപ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഹാഷിദ്, നീണ്ടകര മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരായ ആദര്‍ശ്, ജിജോ, ലൈഫ് ഗാര്‍ഡുമാരായ ജയന്‍, ഫെബിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.