ജില്ലയില്‍ ഡെങ്കിപ്പനിക്ക് ചികിത്സതേടിഎത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

Sunday 18 June 2017 9:26 pm IST

പാലക്കാട് : ജില്ലയില്‍ ഡെങ്കിപ്പനിക്ക് ചികിത്സതേടിഎത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ടുമാസമായി ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സക്കെത്തുന്നവരുടെ എണ്ണമാണ് കൂടിയിട്ടുള്ളത്. സാധാരണപനി ബാധിക്കുന്നവരുടെ എണ്ണവും ഏറെയാണ്. ഡെങ്കിപ്പനി നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് തീവ്രയഞ്ജം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ഡെങ്കിപ്പനിബാധിതരുടെ എണ്ണം ഏറെയാണ്. ശനിയാഴ്ച്ച ഡെങ്കിപ്പനിബാധിച്ച് രണ്ടുപേര്‍ മരിച്ചതോടെ ജില്ലയില്‍ മരണസംഖ്യ ഏഴായി. മണ്ണൂര്‍ പുത്തന്‍പുരയ്ക്കല്‍ ഭാസ്‌ക്കരന്റെ ഭാര്യ പ്രഭാവതി(63), കാരക്കാട് എഎംയൂപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പാറപ്പുറം വരമംഗലത്ത് ബഷീറിന്റെ മകളുമായ അയിഷ സന എന്നിവരാണ് ശനിയാഴ്ച്ച മരിച്ചത്. ഇരുവരും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനിബാധിച്ചെത്തുന്നവര്‍ക്ക് വേണ്ടത്ര ചികിത്സനല്‍കാന്‍ പല സര്‍ക്കാര്‍ ആശുപത്രികളിലും സൗകര്യമില്ല. ചില ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ പോലുമില്ല. മരുന്നുകളും ആവശ്യത്തിന് കിട്ടുന്നില്ല. ജില്ലയില്‍ വേണ്ടത്ര മഴ ലഭിക്കാത്തതും. കാലാവസ്ഥയില്‍ വരുന്ന വ്യതിയാനവുമാണ് പനിബാധിതരുടെ എണ്ണം വര്‍ദ്ധിക്കുവാനുള്ള കാരണം താലൂക്കാശുപത്രികളില്‍ പോലും കിടത്തിചികിത്സിക്കുവാനുള്ള സംവിധാനങ്ങള്‍ കുറവാണ്. ജില്ലാ ആശുപത്രിയില്‍ എത്തുന്ന രോഗികളെ പരിശോധിക്കുവാന്‍ പോലും ഡോക്ടര്‍മാര്‍ക്ക് കഴിയാറില്ല അത്രക്ക് തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.