ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആദരം ഇന്ന്

Sunday 18 June 2017 9:28 pm IST

ഗുരുവായൂര്‍: സുലോചന നാലപ്പാടിനേയും, രാധാകൃഷ്ണന്‍ കാക്കശ്ശേരിയേയും ഗുരുവായൂര്‍ ദേവസ്വം ആദരിക്കുന്നു. ദേവസ്വത്തിന്റെ മതഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തിലാണ് ആദരമുണ്ടാകുക. വായനാദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മലയാള സാഹിത്യത്തിന് ഇരുവരും നല്‍കിയ സംഭാവന കണക്കിലെടുത്താണ് ആദരവ്. രാധാകൃഷ്ണന്‍ കാക്കശ്ശേരി ദേവസ്വം പ്രസിദ്ധീകരംണമായ ഭക്ത പ്രിയയുടെ ഉപദേശക സമിതി അഗം കൂടിയാണ്. ദേവസ്വം അസി: മാനേജര്‍ ആര്‍ പരമേശ്വരനെ പ്രത്യേകം അനുമോദിക്കാനും തീരുമാനിച്ചു. പഴമയുടെ പെരുമ എന്ന തലക്കെട്ടോടെ ഭക്തപ്രിയ മാസികയില്‍ ഇദ്ദേഹം തയ്യാറാക്കിവരുന്ന പരമ്പര ഏറെ ശ്രദ്ധേയമായതാണ് പ്രത്യേകം അനുമോദനത്തിനു പരിഗണിക്കപ്പെട്ടത്. 19 മുതല്‍ 23 വരെയാണ് വായനാദിനാചരണം. പുരാ രേഖകള്‍, ചിത്ര പ്രദര്‍ശനം, എന്നിവയുമുണ്ടാകും. ഇത് വൈജയന്തി കെട്ടിടത്തിലാണ് നടക്കുക. താളിയോലകളുടെ പ്രദര്‍ശനവുമുണ്ട്. 20 ന് രാവിലെ 10 ന് വായനയുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ ഡോ.ലക്ഷ്മി ശങ്കര്‍ സെമിനാര്‍ നയിക്കും. ക്വിസ് മത്സരം, കവിതാരചന, സംവാദം, ഉപന്യാസം തുടങ്ങി വിവിധ പരിപാടികളോടെ16-ന് തന്നെ ദിനാഘോഷത്തിന് ആരംഭം കുറിച്ചിരുന്നു. 19-ന് മത്സര വിജയികള്‍ക്ക് ഉപഹാരം നല്‍കും. രാവിലെ 11-ന് മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പീതാബക്കുറുപ്പ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.