ഇരിങ്ങാലക്കുട: ബാലഗോകുലം ഇരിങ്ങാലക്കുട, ചാലക്കുടി ജില്ലകളുടെ സംയൂക്ത ജില്ലാവാര്‍ഷികസമ്മേളനം ഇരിങ്ങാലക്കുടയില്‍ നടന്നു. ഗായത്രി ഹാളില്‍ നടന്ന സമ്മേളനം രാവിലെ 9 മണിക്ക് ധ്വജാരോഹണത്തോടെ ആരംഭിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ പി.ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം മഹാത്മാഗാന്ധി യുണിവേഴ്സിറ്റി രജിസ്ട്രാര്‍ ജി.പ്രകാശന് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി.ബാബുരാജന് മുഖ്യപ്രഭാഷണം നടത്തി. ജില്ല രക്ഷാധികാരി എ.പീതാംബരന്, എം.ആര്.രതീഷ്, ജില്ല സംഘടനാകാര്യദര്‍ശി സി.ആര്.മാധവന് എന്നിവര്‍ സംസാരിച്ചു.
അതീവ ജൈവവൈവിദ്ധ്യങ്ങളുടെ ആവാസകേന്ദ്രമായ അതിരപ്പിള്ളിയില്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന ജലവൈദ്യുതി പദ്ധതിയില്‍ നിന്ന് ഗവര്‍മെന്റ് പിന്തിരിയണമെന്ന് ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമാപനസഭയില്‍ ആര്‍എസ്എസ് വിഭാഗ് സംഘചാലക് പി.കെ.പത്മനാഭന് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ധ്വജാവരോഹണത്തോടെ സമ്മേളനം സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: