'കോണ്‍ഗ്രസ്സും സിപിഎമ്മും അയ്യന്‍കാളിയെ അവഗണിച്ചു'

Sunday 18 June 2017 9:35 pm IST

കൊടുങ്ങല്ലൂര്‍: കോണ്‍ഗ്രസ്സും സിപിഎമ്മും അവഗണിച്ച അയ്യന്‍കാളിക്ക് അര്‍ഹമായ അംഗീകാരം നല്‍കിയത് ബിജെപിയും നരേന്ദ്ര മോദിയുമാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം ഷാജുമോന്‍ വട്ടേക്കാട് .ബിജെപി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അയ്യന്‍കാളി സ്മൃതിദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി ജെ ടി ഹാളിന് അയ്യന്‍കാളിയുടെ പേര് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാല്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍.കെ. മനോജ്, ടി.എസ്.സുബ്രഹ്മണ്യന്‍, കെ.എ. സുനില്‍ കുമാര്‍, പ്രേംജി, കെ.എസ്.ശിവറാം; സന്തോഷ് ഇറ്റിത്തറ, വി.ജി.ഉണ്ണികൃഷ്ണന്‍, ശാലിനി വെങ്കിടേഷ്, മായാസജിവ്, ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.