ചങ്ങനാശ്ശേരി: എആര്‍ഡി 141,144,145 എന്നീ റേഷന്‍ കടകളിലെ റേഷന്‍ കാര്‍ഡു വിതരണം വാഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ചും എ.ആര്.ഡി. 198 റേഷന്‍കടയിലെ റേഷന്‍കാര്‍ഡു വിതരണം റേഷന്‍ കടയില്‍ വച്ചും നടത്തുന്നതാണ്. എആര്‍ഡി 156,172 എന്നീ റേഷന്‍ കടകളിലെ കാര്‍ഡു വിതരണം പരുത്തിമൂട് പീലിയാനിയ്ക്കല്‍ ബില്‍ഡിംഗില്‍ വച്ചും എ.ആര്. ഡി 129 റേഷന്‍ കടയിലെ കാര്‍ഡു വിതരണം ചമ്പക്കര സെന്റ് ജോസഫ് പള്ളി പാരീഷ് ഹാളിലും നടക്കും. കോട്ടയം താലൂക്കില്‍ 434-ാം നമ്പര്‍ കടയിലെ കാര്‍ഡ് വിതരണം കോത്തല എന്‍എസ്എസ് കരയോഗം ഹാളില്‍ 59-ാം നമ്പറിലെ റേഷന്‍ കാര്‍ഡ് വിതരണം കടയില്‍ത്തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: