കോട്ടയം: ദേശീയ ദുരന്ത നിവാരണ സേനയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ദുരന്തനിവാരണ ബോധവല്‍ക്കരണ ക്ലാസ്സ് മാന്നാനം കെ. ഇ. സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്നു. ക്ലാസ്സ് ജില്ലാ കളക്ടര്‍ സി.എ.ലത ഉദ്ഘാടനം ചെയ്തു. കോട്ടയം തഹസില്‍ദാര്‍ അനില്‍ ഉമ്മന്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജയിംസ് മുല്ലശ്ശേരി, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാദര്‍ സേവ്യര്‍ അമ്പാട്ട്, ഷാജി ജോര്‍ജ്ജ്, അഡീഷണല്‍ തഹസില്‍ദാര്‍ ബാബു സേവ്യര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് വിവിധതരം ദുരന്ത സാഹചര്യങ്ങളില്‍ നടത്തേണ്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയവ സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ പ്രായോഗിക പരിജ്ഞാനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: