കോട്ടയം: വായനാവാരത്തോടനുബന്ധിച്ച് കോട്ടയം പോസ്റ്റല്‍ ഡിവിഷന് കോട്ടയം പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ ”സാഹിതിയോട് ഒരു ചോദ്യം” എന്ന പരിപാടി തപാല്‍ വകുപ്പ് സംഘടിപ്പിക്കുന്നു.
കുട്ടികള്‍ക്ക് അവരുടെ ഇഷ്ട സാഹിത്യകാരിയോടോ സാഹിത്യകാരനോടോ സംശയങ്ങളും ചോദ്യങ്ങളും തപാല്‍ മാര്‍ഗത്തില്‍ എഴുതിചോദിക്കാവുന്നതാണ്. അതിന്റെ മറുപടിയും തപാല്‍ മാര്‍ഗത്തില്‍ തന്നെ കുട്ടികളെ തേടിയെത്തും. ഇതിനാവശ്യമായ പോസ്റ്റുകാര്‍ഡുകള്‍ കോട്ടയം പബ്ലിക് ലൈബ്രറി സ്കൂളുകള്‍ക്ക് സ്പോണ്സര് ചെയ്യും. ഇവ തപാല്‍വകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകളി ലെത്തിക്കുകയും ചെയ്യും. ഇന്നത്തെ തലമുറയിലേക്ക് വായനാശീലം കൂടുതലായി എത്തിക്കാനും എഴുത്തിന്റെ ലോകത്തിലേക്ക് നയിക്കാനുമാണ് ഇത്തരമൊരു പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കോട്ടയം പോസ്റ്റല്‍ ഡിവിഷന് സീനിയര്‍ സൂപ്രണ്ട് അലക്സിന് ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: