കോട്ടയം: അക്കേഷ്യ, വാക മരങ്ങള്‍ക്കു പകരമായി നാട്ടുമരങ്ങളുടെ പച്ചപ്പിലേക്ക് നാട്ടകം ഗവ.പോളിടെക്നിക് കോളേജ്. എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഫലവൃക്ഷങ്ങള്‍ കോളേജ് വളപ്പില്‍ നട്ടു പരിപാലിക്കുന്നത്. മാവ്, പ്ലാവ്, നെല്ലി, പേര തുടങ്ങിയ നാട്ടുമരങ്ങളാണ് തിരഞ്ഞെടുത്തത്. കാറ്റില്‍ ഒടിഞ്ഞു വീഴുന്ന മരങ്ങള്‍ക്ക് പകരമായി ബലമുള്ളതും പഴങ്ങളുടെ സമൃദ്ധിയേകുന്നതുമായ മരങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ സി.ജി.അനിത, എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ സജിത്കുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: