രാമരാജ്യമായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം: ഒ. രാജഗോപാല്‍

Sunday 18 June 2017 10:13 pm IST

തൃശൂര്‍ സഹൃദയവേദിയുടെ ഈ വര്‍ഷത്തെ ഡോ.കെ.കെ. രാഹുലന്‍ അവാര്‍ഡ് ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത
ഒ. രാജഗോപാല്‍ എംഎല്‍എക്ക് സമ്മാനിക്കുന്നു

തൃശൂര്‍: സ്വതന്ത്ര ഭാരതം രാമരാജ്യമായി കാണണമെന്നായിരുന്നു മഹാത്മ ഗാന്ധിയുടെ ലക്ഷ്യമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. തൃശൂര്‍ സഹൃദയവേദിയുടെ ഈ വര്‍ഷത്തെ ഡോ.കെ.കെ. രാഹുലന്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയെന്ന നിലയിലല്ല പ്രവര്‍ത്തിച്ചത്.

സ്വാതന്ത്ര്യം നേടാന്‍ മാത്രമായി പ്രവര്‍ത്തിച്ച സംഘടനയായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യലബ്ധിക്കു ശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞതെന്നും രാജഗോപാല്‍ വ്യക്തമാക്കി.

അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത ഡോ.കെ.കെ. രാഹുലന്‍ അവാര്‍ഡ് ഒ. രാജഗോപാലിന് സമ്മാനിച്ചു. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സഹൃദയവേദി പ്രസിഡന്റ് ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. ചിത്രന്‍ നമ്പൂതിരിപ്പാട്, ഡോ. സരോജ രാഹുലന്‍, അഡ്വ.വി.എന്‍. നാരായണന്‍, പത്മശ്രീ ഡോ.ടി.എ. സുന്ദര്‍മേനോന്‍, ബേബി മൂക്കന്‍, പ്രൊഫ. ടി.പി. സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.