പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്തിലെ അശാസ്ത്രീയമായ നികുതി പിരിവിനെതിരെ 20ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് പടിക്കല്‍ ബിജെപി ധര്‍ണ നടത്തുന്നു.
കൃത്യമായി നികുതി അടച്ചവര്‍ക്കും സ്വന്തമായി വീടില്ലാത്തവര്‍ക്കും വരെ ജപ്തി നോട്ടിസ് അയച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
നികുതി കുടിശ്ശികയുള്ളവരെ കണ്ടെത്തി അദാലത്ത് നടത്തണമെന്നും പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണ.
2013 മുതലുള്ള നികുതി കുടിശ്ശിക അടക്കണമെന്നും അല്ലാത്തപക്ഷം ജപ്തി നടപടികളുണ്ടാകുമെന്നും കാണിച്ചുള്ള കത്ത് പഞ്ചായത്തിലെ ഭൂരിപക്ഷം കെട്ടിട ഉടമകള്‍ക്കും ലഭിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് നികുതി അടച്ചവര്‍ക്കും വ്യാപകമായി കത്ത് നല്കാന് കാരണം.
പഞ്ചായത്തിന്റെ തെറ്റായ നികുതി പിരിവിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജി. ഹരിലാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: