ദുരന്തമൊഴിവായി; കാറിലിടിച്ച് ടാങ്കര്‍ ലോറി മറിഞ്ഞു

Sunday 18 June 2017 10:25 pm IST

കോഴിക്കോട്: തൊണ്ടയാട് പൂളാടിക്കുന്ന് ബൈപ്പാസില്‍ പാചകവാതകം നിറച്ച ടാങ്കര്‍ ലോറി മറിഞ്ഞു. മൊകവൂര്‍ കാമ്പുറത്തുകാവ് ക്ഷേത്രത്തിനു മുന്നില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണു ലോറി മറിഞ്ഞത്. നാമക്കല്‍ സ്വദേശികളായ ലോറിയിലെ , െ്രെഡവര്‍ തങ്കരാജ് (49), €ക്ലീനര്‍ പ്രശാന്ത്(24) എന്നിവര്‍ക്ക് നിസാര പരുക്കുണ്ട്. മറിഞ്ഞ ലോറിയില്‍ നിന്നും പാചകവാതകം ചോരാതിരുന്നത് വന്‍ദുരന്തം ഒഴിവായി. മംഗലാപുരത്തു നിന്നും കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം റിഫൈനറിയിലേക്കു കൊണ്ടുപോവുകയായിരുന്ന എല്‍പിജി ടാങ്കര്‍ ലോറിയാണു മറിഞ്ഞത്. ഹമ്പുകള്‍ക്കു സമീപമെത്തിയ കാര്‍ പെട്ടന്ന് ബ്രേക്ക് ചെയ്തു. തൊട്ടുപിന്നാലെ വന്ന ടാങ്കര്‍ ലോറി കാറിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നിതനിടെയാണു അപകടമുണ്ടായത്. കാറിന്റെ പിറകിലിടിച്ച ടാങ്കര്‍ലോറി പിന്നീട് റോഡിന്റെ പടിഞ്ഞാറുഭാഗത്തേക്കു നിയന്ത്രണം വിട്ടു മറിഞ്ഞു. ഈ സമയം മറ്റു വാഹനങ്ങള്‍ കടന്നുവരാതിരുന്നതിനാല്‍ അപകടം ഒഴിവായി. ടാങ്കര്‍ മറിഞ്ഞയുടന്‍ സമീപവാസിയായ യുവാവാണു വിവരം പോലീസിലും ഫയര്‍ഫോഴ്‌സിലും അറിയിച്ചത്. തുടര്‍ന്നു 3.20 ഓടെ വെള്ളിമാടുകുന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള പോലീസും രാത്രി പരിശോധനാ ചുമതലയുണ്ടായിരുന്ന ടൗണ്‍ സി.ഐ. പി.എം. മനോജും സ്ഥലത്തെത്തി. ട്രാഫിക് സി.ഐ: ശ്രീജിത്ത് സ്ഥലത്തെത്തിയ ശേഷം ബൈപ്പാസ് വഴിയുള്ള ഗതാഗതം പൂര്‍ണമായും തിരിച്ചുവിട്ടു. പിന്നീട് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്‌ഛേദിച്ചു. ടാങ്കര്‍ പരിശോധിച്ച് ചോര്‍ച്ചയില്ലെന്നുറപ്പുവരുത്തി . ആറുമണിക്കൂറിനു ശേഷമാണു ഗതാഗതം പുന:സ്ഥാപിച്ചത്. ജില്ലാ കലക്ടര്‍ യു.വി. ജോസ്, ഡി.സി.പി. പി.ബി. രാജീവ്, സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ അബ്ദുള്‍ വഹാബ്, നോര്‍ത്ത് ട്രാഫിക് അസി. കമ്മിഷണര്‍ പി.കെ. രാജു, വെള്ളിമാട്കുന്ന് ഫയര്‍ഓഫീസര്‍ കെ.പി. ബാബുരാജ്, എന്നിവര്‍ സ്ഥലത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.