എസ്. കാളിരാജ് മഹേഷ്‌കുമാര്‍ ചുമതലയേറ്റു

Sunday 18 June 2017 10:27 pm IST

കോഴിക്കോട് : കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറായി എസ്. കാളിരാജ് മഹേഷ് കുമാര്‍ ചുമതലയേറ്റു . ഇന്നലെ രാവിലെ 11 ഓടെയാണ് ചുമതലയേറ്റത്. കമ്മിഷണര്‍ ജെ. ജയനാഥ് അദ്ദേഹത്തിനു ചുമതല കൈമാറി. അസി. കമ്മിഷണര്‍മാരായ അബ്ദുള്‍വഹാബ്, കെ. മൊയ്തീന്‍കുട്ടി, ഇ.പി. പൃഥ്വിരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു. 2005ല്‍ ജമ്മു കാശ്മീര്‍ കാഡറില്‍ നിയമിതനായ തമിഴ്‌നാട് സ്വദേശി കാളിരാജ് മഹേഷ്‌കുമാര്‍ റെയില്‍വേ എസ്.പി.യായിരുന്നു. ഡി.ഐ.ജിയാകാന്‍ വെറും ആറുമാസം മാത്രമാണ് കാളിരാജിനുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.