റഷ്യയ്ക്ക് വിജയത്തുടക്കം

Sunday 18 June 2017 10:44 pm IST

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: കോണ്‍ഫെഡറേഡഷന്‍ കപ്പില്‍ ആതിഥേയരായ റഷ്യയ്ക്ക് വിജയത്തുടക്കം.ടൂര്‍ണമെന്റിന്റെ ഉദ്ഘാടനമത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി. ഇരുപകുതികളിലുമായാണ് റഷ്യ ഗോള്‍ നേടിയത്.31-ാം മിനിറ്റില്‍ സെല്‍ഫ് ഗോളില്‍ മുന്നിലെത്തി.രണ്ടാം പകുതിയില്‍ സ്‌മോളോവിന്റെ ഗോളില്‍ വിജയവും നേടി.ഈ വിജയത്തോടെ റഷ്യയ്ക്ക് മൂന്ന് പോയിന്റായി. ഇതിന് മുമ്പ് നടന്ന ഒമ്പത് കോണ്‍ഫെഡറേഷന്‍ കപ്പ് ടൂര്‍ണമെന്റുകളില്‍ മൂന്ന് തവണയും ആതിഥേയരാണ് ചാമ്പ്യന്മാരായത്.റഷ്യ ഇതാദ്യമായാണ് ഈ ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. സ്വന്തം കാണികള്‍ക്കുമുന്നില്‍ തകര്‍ത്തുകളിച്ച് റഷ്യ തുടക്കത്തില്‍ തന്നെ രണ്ടുതവണ ഗോള്‍ നേടിയെന്ന് തോന്നി. എന്നാല്‍ ന്യൂസിലന്‍ഡിന്റെ പ്രതിരോധ നിര രണ്ടുതവണയും ഗോള്‍ ലൈനില്‍ നിന്ന് പന്ത് രക്ഷപ്പെടുത്തി. 31-ാം മിനിറ്റില്‍ റഷ്യ മുന്നിലെത്തി.ന്യൂസിലന്‍ഡ് പ്രതിരോധനിരക്കാരന്‍ മൈക്കിള്‍ ബോക്ക്‌സാളിന്റെ കാലില്‍ നിന്ന് പന്ത് വലയില്‍ കയറുകയായിരുന്നു. 69-ാം മിനിറ്റില്‍ സ്‌മോളോവ് ഗോള്‍ നേടി ആതിഥേയരുടെ വിജയം ഉറപ്പിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.