ടാസ്‌ക് ഫോഴ്‌സ് വേണം: മാണി

Sunday 18 June 2017 10:40 pm IST

കോട്ടയം: ലക്ഷകണക്കിനാളുകള്‍ പനി ബാധിതരാവുകയും നിരവധി പേര്‍ പനി ബാധിച്ച് മരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ - തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന് മുന്‍ മന്ത്രി കെ.എം. മാണി. താന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി തദ്ദേശസ്ഥാപനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കിയിരുന്നെങ്കില്‍ ഇത്തരമൊരു ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. അപകടകരമായ സ്ഥിതി നിലവിലുള്ള സാഹചര്യത്തില്‍ വിവാദങ്ങളില്‍ മുഴുകാതെ ഒത്തൊരുമയോടെ പനി പ്രതിരോധത്തിനായി സമൂഹം രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.