നെടുമ്പാശേരി: പെര്‍ഫ്യൂം ബോട്ടിലിനുള്ളില്‍ ഒളിപ്പിച്ചുകടത്തിക്കൊണ്ടുവന്ന 34.07ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ പിടികൂടി. ഞായറാഴ്ച എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിഅബ്ദുള്‍ മുത്തലിബിന്റെ പക്കല്‍ നിന്നാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗംസ്വര്ണം പികൂടിയത്.
1172 ഗ്രാം സ്വര്‍ണമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്.10പെര്‍ഫ്യും ബോട്ടിലുകളിലാക്കിയാണ് സ്വര്‍ണം കൊണ്ടുവന്നത്. ബോട്ടലിന്റെ ഉള്ളില്മുകള് ഭാഗത്താണ് സ്വര്‍ണ കഷണങ്ങള്‍ ഒളിപ്പിച്ചിരുന്നത്. സംശയം തോന്നി ഇയാളുടെ ചെക്ക്-ഇന്‍ ബാഗേജ് വിശദമായി പരിശോധിപ്പോഴാണ് സ്വര്ണംകണ്ടെത്തിയത്.
ബോട്ടിലിനുള്ളില്‍ ഒളിപ്പിക്കുന്നതിനായി ചെറിയകഷണങ്ങളാക്കിയിരിക്കുകയായിരുന്നു സ്വര്‍ണ ബിസ്ക്കറ്റ്. ഇത്തരത്തില്ഇനിയും സ്വര്‍ണം കടത്തിക്കൊണ്ടുവരാനുള്ള സാധ്യതയുള്ളതിനാല്‍ കസ്റ്റംസ്ഇന്റലിജന്സ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കസ്റ്റംസ് അഡീ. കമ്മീണര്‍ എസ്. അനില്‍കുമാര്‍, അസി. കമ്മീഷണര്‍ കോശിഅലക്സ്, ഇ.വി. ശിവരാമന്, സൂപ്രണ്ടുമാരായ എ. ഹമീബുള്ള, ലാല്ഫിജോസഫ്, ജെനീഷ്.എം.ജോര്‍ജ്ജ്, അജിത് ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ്സ്വര്ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: