എറണാകുളത്ത് ഇന്ന് ഹർത്താൽ

Sunday 18 June 2017 10:46 pm IST

കൊച്ചി: പുതുവൈപ്പിനിൽ ഐഒസി പ്ലാന്റിനെതിരേ സമരം നടത്തുന്ന ജനങ്ങളെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലാ ഹർത്താലിനു സമര സഹായ സമിതി ആഹ്വാനം ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ തലതിരിഞ്ഞ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണു ഹർത്താലെന്ന് സമരസഹായ സമിതി പത്രക്കുറിപ്പിൽ അറിയിച്ചു. പെരിയാർ മലിനീകരണ വിരുദ്ധ സമിതി, ആംആദ്മി പാർട്ടി, സോളിഡാരിറ്റി, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, എൻഎപിഎം, തരംഗ സാംസ്‌കാരിക വേദി, വെൽഫെയർ പാർട്ടി, നാഷനൽ സെക്കുലർ കോൺഗ്രസ്, കോറൽ, പ്ലാച്ചിമട ഐക്യദാർഡ്യ സമിതി എന്നീ സംഘടനകളാണ് സമരസഹായ സമിതിയിലുള്ളത്. സിപിഐഎംഎൽ റെഡ്സ്റ്റാർ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ എന്നിവർ ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ചു. ഇതിനു പുറമേ ജില്ലയിൽ ഫിഷറീസ് കോ-ഓർഡിനേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച തീരദേശ ഹർത്താൽ നടത്താനും തീരുമാനം.