ദുബായ്: അടുത്ത വര്‍ഷത്തെ ട്വന്റി ട്വന്റി ലോകകപ്പ് 2020 ലേക്ക് മാറ്റുന്നു. ഉന്നത ടീമുകളുടെ തിരക്കിട്ട മത്സരക്രമതെത്ത തുടര്‍ന്നാണിത്. ഏഴാമത് ട്വന്റി ട്വന്റി ലോകകപ്പ് 2020 ലെ നടത്തുകയുളളൂയെന്ന് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് അടുത്ത് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ടീമുകള്‍ തമ്മിലുളള ഉഭയകക്ഷി പരമ്പരകള്‍ കാരണം ഏഴാമത് ട്വന്റി ട്വന്റി ലോകകപ്പ് 2018 ല്‍ നടത്താന്‍ കഴിയില്ല. മത്സരവേദിയും ഇതു വരെ തീരുമാനിച്ചിട്ടില്ല. ഓസ്ല്രേിയയോ ദക്ഷിണാഫ്രിക്കയോ മത്സരവേദിയായേക്കും.ആദ്യത്തെ ട്വന്റി ട്വന്റി ലോകകപ്പ് ദക്ഷിണാഫ്രക്ക (2007)യിലാണ് നടന്നത്. ഇംഗ്ലണ്ട് (2009), വെസ്റ്റ് ഇന്‍ഡീസ് (2010), ശ്രീലങ്ക (2012), ബംഗ്ലാദേശ് (2014), ഇന്ത്യ (2016) എന്നീ രാജ്യങ്ങളും ലോകകപ്പ് വേദിയായിട്ടുണ്ട്.
ഇന്ത്യന്‍ ടീമിന് അടുത്ത വര്‍ഷം തിരക്കിട്ട മത്സരപരിപാടികളാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോടെ ഇന്ത്യയുടെ പരമ്പര ആരംഭിക്കും. പിന്നീട് ഇംഗ്ലണ്ടും ഓസ്ട്രേലിയയുമായി പരമ്പര കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: