ലണ്ടന്‍: വടക്കന്‍ ലണ്ടനിലെ സെവന് സിസ്റ്റേഴ്സ് റോഡില്‍ ജനങ്ങള്‍ക്കിടയിലേക്കു വാഹനം ഇടിച്ചു കയറ്റി ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. പ്രാദേശിക സമയം 12.20ഓടെയാണ് സംഭവം. ഫിന്‍സ്ബറി പാര്‍ക്ക് പള്ളിയില്‍ റംസാന്റെ ഭാഗമായി പ്രാര്‍ഥന കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.
നടന്നത് ഭീകരാക്രമണമാണോ എന്ന് വ്യക്തതയില്ല. തീവ്രവാദ വിരുദ്ധ സേന സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. നടന്നത് അപകടമല്ലെന്നും ആളുകളെ കൊല്ലാനുള്ള ശ്രമമാണെന്നും മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടന് അറിയിച്ചു.
എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. ഹെലികോപ്റ്ററുകളും മറ്റ് അടിയന്തര വാഹന സംവിധാനങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: