സ്വാമി ആത്മസ്ഥാനന്ദ സമാധിയായി

Monday 19 June 2017 11:07 am IST

കൊല്‍ക്കത്ത : ശ്രീരാമകൃഷ്ണ മഠം അധിപതി സ്വാമി ആത്മസ്ഥാനന്ദ സമാധിയായി . 99 വയസ്സായിരുന്നു . വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവും വഴികാട്ടിയുമായിരുന്നു അദ്ദേഹം . ഇരുപത്തിരണ്ടാം വയസ്സില്‍ ശ്രീരാമകൃഷ്ണമഠത്തിലെത്തിയ അദ്ദേഹം 1949 ലാണ് സന്യാസ ദീക്ഷ സ്വീകരിച്ച് സ്വാമി ആത്മസ്ഥാനന്ദയായി മാറിയത്. ശ്രീരാമകൃഷ്ണ മഠത്തിന്റെ അധിപതിയായി 2007 ലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് . സന്യാസിയാകാന്‍ ആഗ്രഹിച്ച നരേന്ദ്രമോദിയെ പിന്തിരിപ്പിച്ച് സമാജ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചു വിട്ടത് ആത്മസ്ഥാനന്ദയാണെന്ന് കരുതപ്പെടുന്നു . സ്വാമിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. വ്യക്തിപരമായി തനിക്ക് വലിയ നഷ്ടമാണ് സ്വാമിജിയുടെ വേര്‍പാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി . തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാലയളവില്‍ അദ്ദേഹത്തോടൊപ്പം കഴിയാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.