ന്യൂദല്‍ഹി : അഡ്വ .രാംനാഥ് കോവിന്ദിനെ എന്‍ ഡി എ യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. നിലവില്‍ ബീഹാര്‍ ഗവര്‍ണറായ ഇദ്ദേഹം ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത് നേതാവാണ് .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഏകകണ്ഠമായി രാംനാഥ് കോവിന്ദിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
ഉത്തര്‍പ്രദേശിലെ ദേഹാത് സ്വദേശിയായ രാംനാഥ് രണ്ടു തവണ രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. ബിജെപി ദലിത് മോര്‍ച്ചയുടെയും ആള് ഇന്ത്യ കോലി സമാജിന്റേയും മുന്‍പ്രസിഡന്റായിരുന്നു. 2015ലാണ് ബിഹാറിന്റെ ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്നത്. 72കാരനായ കോവിന്ദ് സുപ്രീംകോടതിയില്‍ അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: