മുംബൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം

Friday 20 July 2012 12:40 pm IST

മുംബൈ: മുംബൈയ്ക്കടുത്ത്‌ കസറയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന്‌ പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. ഇതില്‍ ചിലരുടെ നിലഗുരുതരമാണ്‌. വിദര്‍ഭ എക്സ്പ്രസ്‌ ട്രെയിനും പാളംതെറ്റി കിടന്നിരുന്ന ഒരു ലോക്കല്‍ ട്രെയിനും തമ്മിലാണ്‌ കൂട്ടിയിടിച്ചത്‌. അപകടത്തില്‍ വിദര്‍ഭ എക്സ്പ്രസിന്റെ നാലു ബോഗികള്‍ പാളം തെറ്റി. മുംബൈ കാസ്‌റ റൂട്ടില്‍ ഖാര്‍ദി റെയില്‍വേ സ്റ്റേഷനു സമീപം വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ്‌ അപകടം. മണ്ണിടിച്ചിലിനെത്തുടര്‍ന്നാണ് പാസഞ്ചര്‍ ട്രെയിനിന്റെ ബോഗികള്‍ പാളം തെറ്റിക്കിടന്നത്. അപകടത്തെക്കുറിച്ച്‌ റെയില്‍വേ സേഫ്റ്റി കമ്മിഷണര്‍ അന്വേഷിക്കുമെന്ന്‌ റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‍ വിനയ്‌ മിത്തല്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേമന്ത്രി മുകുള്‍റോയ് അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നിസാര പരിക്കുള്ളവര്‍ക്ക് 25,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.