മെട്രോ സ്‌റ്റേഷനില്‍ നിന്ന് തോക്കുധാരികളെ അറസ്റ്റു ചെയ്തു

Monday 19 June 2017 1:12 pm IST

ന്യൂദല്‍ഹി: ദല്‍ഹി മെട്രോ സ്റ്റേഷനില്‍ നിന്ന് തോക്കുധാരികളെ അറസ്റ്റു ചെയ്തത്. രണ്ടുപേരെയാണ് പിടികൂടിയത്. നാടന്‍ തോക്കും തിരകളുമായി വൈശാലി സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഞായറാഴ്ച സ്റ്റേഷനില്‍ സിഐഎസ്എഫ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. അഷിഷ് കുമാര്‍, രാകേഷ് യാദവ് എന്നിവരെയാണ് പിടികൂടിയത്. ഇവരെ ഡല്‍ഹി പോലീസിനു കൈമാറിയതായി അധികൃതര്‍ അറിയിച്ചു