ജിഎസ്ടി: റോയല്‍ എന്‍ഫീല്‍ഡിനു വിലകൂടും

Monday 19 June 2017 3:25 pm IST

ന്യൂദല്‍ഹി: ജിഎസ്ടി വരുന്നതോടെ റോയല്‍ എന്‍ഫീല്‍ഡ് 350 സിസിക്ക് മുകളില്‍ എന്‍ജിന്‍ ഡിസ്പ്ലേസ്മെന്റുള്ള മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിക്കും. ഈ മാസം 17-ന് വില വര്‍ധന പ്രാബല്യത്തില്‍ വരും.നിലവില്‍ 30 ശതമാനത്തോളമാണ് മോട്ടോര്‍സൈക്കിളുകള്‍ക്ക് നികുതി. എന്നാല്‍മിക്ക മോട്ടോര്‍സൈക്കിളുകള്‍ക്കും 28 ശതമാനമാണ് ജിഎസ്ടി കൗണ്‍സില്‍ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഈ നിരക്ക് കൂടാതെ 350 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 3 ശതമാനം സെസ്സ് കൂടി നല്‍കണം. ഇതോടെ ജിഎസ്ടിക്കുകീഴില്‍ ആകെ നികുതി നിരക്ക് നിലവിലെ 30 ല്‍നിന്ന് 31 ശതമാനമാകും. ഇതേതുടര്‍ന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരു ശതമാനം വില വര്‍ധിപ്പിക്കുന്നത്.