മുത്തൂറ്റ് ബാങ്ക് കവര്‍ച്ച: ദമ്പതികള്‍ അറസ്റ്റില്‍

Monday 19 June 2017 4:01 pm IST

ഹൈദരാബാദ്: മുത്തൂറ്റ് ബാങ്കിന്റെ ഹൈദരാബാദ് രാമചന്ദ്രപുരം ശാഖയില്‍ നിന്ന് പത്തു കോടി വരുന്ന 40 കിലോ സ്വര്‍ണ്ണം കവര്‍ച്ച നടത്തിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഇവരുടെ പക്കല്‍ നിന്നും 2.25 കിലോ സ്വര്‍ണ്ണം കണ്ടെത്തിയിട്ടുണ്ട്.സുന്ദര്‍ രാജരത്നം കംഗല്ല, ഭാര്യ രാധാ കാംഗല്ല എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരം ലഭ്യമാകുകയുള്ളൂ. മംഗലാപുരം, ബെംഗളുരു, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. മുംബൈയിലെ ധാരാവിയിലുളള എസ്ആര്‍എ അപ്പാര്‍ട്ട്മെന്റ്ില്‍ ഒളിവില്‍ കഴിയവേയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിലാണ് മുത്തൂറ്റ് ബാങ്കിന്റെ ഹൈദരാബാദ് രാമചന്ദ്രപുരം ശാഖയില്‍ നിന്ന് പത്തു കോടി വരുന്ന 40 കിലോ സ്വര്‍ണ്ണം മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയാണ് അഞ്ചംഗ സംഘം തട്ടിപ്പ് നടത്തിയത്. ജീവനക്കാരും സെക്യൂരിറ്റി ഗാര്‍ഡും ഐഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടതോടെ സംഘം തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി അകത്തു കടന്നു. ലോക്കറിന്റെ താക്കോലുകള്‍ കൈവശപ്പെടുത്തിയ ശേഷം 40 കിലോ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും കവര്‍ന്ന് കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ, സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റു ചെയ്തിരുന്നു. ലക്ഷ്മണ്‍ നാരായണന്‍ മുദാംഗ്, ഗണേഷ് പാണ്ഡുരംഗ് ഭോണ്‍സില്‍ പാട്ടീല്‍, സുഭാഷ് പുജാരി പാണ്ഡേ, സുന്ദര്‍ രാജരത്നം കങ്ങല്ല, കലാ ലാലി, തുക്രാരം ഗെയ്ക്വാദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മിക്കപ്രതികളും കൈക്കലാക്കിയ സ്വര്‍ണ്ണം വിറ്റിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പലസ്ഥലങ്ങളില്‍ നിന്നായി പോലീസ് 3.5 കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയിയിരുന്നു.        

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.