കുറവിലങ്ങാട്‌ പനി പടരുന്നു

Wednesday 13 July 2011 5:21 pm IST

കുറവിലങ്ങാട്‌: പ്രദേശങ്ങളില്‍ പലതരത്തിലുള്ള പനികള്‍ പടരുന്നതായി റിപ്പോര്‍ട്ട്‌. കുറവിലങ്ങാട്‌, മരങ്ങാട്ടുപള്ളി, ഉഴവൂറ്‍ പഞ്ചായത്തുകളില്‍ പനി ബാധിച്ചവരുടെ എണ്ണം ക്രമാധിതമായി വര്‍ധിച്ചിട്ടുണ്ട്‌. പകര്‍ച്ചപ്പനി കുറവിലങ്ങാട്‌ പഞ്ചായത്ത്‌ ഓഫിസിണ്റ്റെ പ്രവര്‍ത്തനം തകിടം മറിച്ച അവസ്ഥയിലാണ്‌. ഓഫിസിലെ ൧൨ ജീവനക്കാരില്‍ എട്ടു പേരും പനിബാധയെത്തുടര്‍ന്ന്‌ അവധിയിലാണ്‌. കൂടാതെ രണ്ട്‌ ജനപ്രതിനിധികള്‍ക്കും പനി പിടിച്ചിരിക്കുകയാണ്‌. കുറവിലങ്ങാട്ടെ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പകര്‍ച്ചപ്പനിക്ക്‌ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി വര്‍ധിച്ചിട്ടുണ്ട്‌. താലൂക്ക്‌ ആശുപത്രിയുടെ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെ ഒപി വിാഗത്തില്‍ എത്തിയ മൂന്നുറിലേറെ രോഗികളില്‍ ൧൨൫ പേര്‍ക്ക്‌ പനിയണന്ന്‌ സ്ഥിരികരിച്ചിട്ടുണ്ട്‌. . ഉഴവൂറ്‍ പ്രാഥമികാരോഗ്യ കേന്ദ്രം, സ്വകാര്യ ക്ളിനിക്കുകള്‍ എന്നിവിടങ്ങളിലും നിരവധി പേര്‍ ചികിത്സതേടുന്നുണ്ട്‌. പകര്‍ച്ചപ്പനിക്കെതിരെ പഞ്ചായത്തുകളില്‍ ആരോഗ്യവകുപ്പിണ്റ്റെ നേതൃത്വത്തില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ആശ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറിയിറങ്ങി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുന്നുണ്ട്‌ . പ്രചരണം ഊര്‍ജിതമായിരുന്നുവെങ്കിലും പല പഞ്ചായത്തുകളിലും മാലിന്യനിര്‍മാര്‍ജനവും കൊതുക്‌ നിവാരണവും പ്രായോഗികമല്ലന്നാണ്‌ റിപ്പോര്‍ട്ട്‌. .മഴ ആരംഭിച്ചതിനു ശേഷം പലയിടത്തും ഈച്ച ശല്യം പെരുകിയിട്ടുണ്ട്‌. റബര്‍ മരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ചിരട്ടയില്‍ മഴവെള്ളം നിറഞ്ഞ്‌ കൊതുകുകള്‍ക്ക്‌ വളരാനുള്ള സാഹചര്യം പല വീടുകളിലും ഇപ്പോഴും ഉണ്ട്‌.