വിദേശ യാത്രക്കാര്‍ എമ്പാര്‍ക്കേഷന്‍ കാര്‍ഡ് പൂരിപ്പിച്ച് നല്‍കേണ്ടതില്ല

Monday 19 June 2017 4:04 pm IST

ബെംഗളൂരു: ഇന്ത്യയില്‍ നിന്നും വിദേശത്തേയ്ക്ക് പോകുന്ന യാത്രക്കാര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ പുറപ്പെടല്‍ (എമ്പാര്‍ക്കേഷന്‍) കാര്‍ഡ് പൂരിപ്പിച്ച് നല്‍കേണ്ടതില്ല. രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇത് ബാധകമായിരിക്കും. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. അതേ സമയം റെയില്‍, കപ്പല്‍ യാത്രകള്‍ക്ക് ഈ സംവിധാനം തുടരും. ചെക്ക് ഇന്‍ കൗണ്ടറുകളിലും ഇമിഗ്രേഷന്‍ കൗണ്ടറുകളിലും ഇനി കാര്‍ഡ് പൂരിപ്പിച്ച് സമയം പാഴാക്കേണ്ടതില്ല. ഇപ്പോള്‍ വിദേശത്തേക്ക് പോകുന്ന യാത്രക്കാര്‍ പേര്, ജനനതീയതി, യാത്രാ തീയതി, വിമാനത്തിന്റെ വിവരങ്ങള്‍, മേല്‍ വിലാസം, യാത്രയുടെ ലക്ഷ്യം എന്നിവ പൂരിപ്പിച്ച് സ്റ്റാമ്പില്‍ ഒപ്പിട്ട് നല്‍കേണ്ടതുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ നിര്‍ത്തലാക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.