ചാമ്പ്യൻസ് ട്രോഫി വിജയാഘോഷങ്ങള്‍ക്കിടെ കറാച്ചിയിൽ വെടിവയ്പ്

Monday 19 June 2017 5:19 pm IST

കറാച്ചി: കറാച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ചാമ്പ്യൻസ് ട്രോഫി വിജയാഘോഷങ്ങള്‍ക്കിടെ ഉണ്ടായ വെടിവയ്പിൽ ഏഴ് പേർക്ക് പരിക്കേറ്റു. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാൻ നേടിയ വിജയം ആഘോഷിച്ചവര്‍ക്കു ഇടയിലാണ് വെടിവയ്പ് ഉണ്ടായത്. പരിക്കേറ്റവരെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായ സംഭവങ്ങള്‍ പാക്കിസ്ഥാനിലെ പല സ്ഥലങ്ങളിലും നടന്നു. മര്‍ദാന്‍ ജില്ലയില്‍ ആഘോഷക്കാർക്കിടയിലുണ്ടായ വെടിവയ്പിൽ 6 പേര്‍ക്ക് പരിക്കേറ്റു. .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.