രാംനാഥ് കോവിന്ദിന് ആശംസകളുമായി പ്രധാനമന്ത്രി

Monday 19 June 2017 5:16 pm IST

ന്യൂദല്‍ഹി: രാംനാഥ് കോവിന്ദ് മികച്ച രാഷ്ട്രപതിയായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രനമോദി. കര്‍ഷക പുത്രനാണ് രാംനാഥ്. അദ്ദേഹം താഴ്ന്ന പശ്ചാത്തലത്തില്‍നിന്നു എത്തിയതാണെന്നും രാംനാഥിന്റെ അറിവും ഭരണഘടനയെ കുറിച്ചുള്ള അവബോധവും രാജ്യത്തിനു ഗുണം ചെയ്യുമെന്നും മോദി ട്വിറ്ററില്‍ കുറ്ിച്ചു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പാവപ്പെട്ടവര്‍ക്കായുള്ള അദ്ദേഹത്തിന്റെ ശക്തമായ നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.