സിറിയന്‍ വിമാനം അമേരിക്ക വെടിവച്ചിട്ടു

Monday 19 June 2017 5:36 pm IST

ദമാസ്‌ക്കസ്: സിറിയയിലെ തെക്കന്‍ റാഖയില്‍ സിറിയന്‍ യുദ്ധവിമാനം അമേരിക്കന്‍ യുദ്ധവിമാനം വെടിവച്ചുവീഴ്ത്തി. അമേരിക്കന്‍ പിന്തുണയുള്ള സൈനികര്‍ക്കു നേരെ ബോംബ് വര്‍ഷിച്ചതിനാണ് നടപടിയെന്നാണ് അമേരിക്കയുടെ വിശദീകരണം. എന്നാല്‍ ഐഎസിനെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന വിമാനമാണ് അമേരിക്ക വെടിവച്ചിട്ടതെന്നാണ് സിറിയന്‍ സര്‍ക്കാരിന്റെ പ്രതികരണം. തകര്‍ന്ന വിമാനത്തിലെ പൈലറ്റിനെ കാണാതായതായും സര്‍ക്കാര്‍ അറിയിച്ചു. റാഖയിലെ റാസാഫയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.ഐഎസിനെതിരെ നിര്‍ണ്ണായക മുന്നേറ്റം നടക്കുന്ന സമയാത്തയിരുന്നു ഇത്. സര്‍ക്കാര്‍ അറിയിച്ചു.ഇറാന്റെ പിന്തുണയോടെയാണ് വിമതര്‍ സിറിയന്‍ സര്‍ക്കാരിനെതിരെ പോരാടുന്നത്. സഖ്യശക്തികളുടെ സൈനികരെ രക്ഷിക്കാനായിരുന്നു വെടിവയ്‌പ്പെന്നാണ് അമേരിക്കയുടെ ഭാഷ്യം. അതിനിടെ സിറിയയില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി.ഐഎസിന് സ്വാധീനമുളള ഡെയ്ര്‍ ഇസ് സൗറിലായിരുന്നു ആക്രമണം. കഴിഞ്ഞാഴ്ച ഇറാന്‍ പാര്‍ലമെന്റിലും ആയത്തൊള്ള ഖൊമേനിയുടെ കബറിലും ഐഎസ് ആക്രമണം നടത്തിയിരുന്നു. 18 പേരാണ് കൊല്ലപ്പെട്ടത്. ഇതിനുള്ള തിരിച്ചടിയെന്ന നിലയ്ക്കാണ് ഇറാന്‍ ഐഎസിന് ശക്തമായ വേരോട്ടമുള്ള ഡെയ്ര്‍ ഇസ് സണ്‍റില്‍ ആക്രമണം അഴിച്ചുവിട്ടത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.