ജിഎസ്ടി അംബാസഡറായി അമിതാബ് ബച്ചൻ

Monday 19 June 2017 5:57 pm IST

ന്യൂദല്‍ഹി: ജിഎസ്ടി അംബാസഡറായി ബോളിവുഡ് താരം അമിതാബ് ബച്ചനെ തെരഞ്ഞെടുത്തു. ജിഎസ്ടിയുടെ 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രചാരണ വീഡിയോയില്‍ ബിഗ് ബിയാണ് അഭിനയിക്കുന്നത്. ദേശീയ ഏകീകൃത വിപണി സൃഷ്ടിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് ജിഎസ്ടി കൊണ്ടു വരുന്നതെന്ന് അമിതാബ് പരസ്യ വീഡിയോയില്‍ പറയുന്നു. ദേശീയ പതാകയിലെ മൂന്ന് നിറങ്ങള്‍ പോലെ യോജിപ്പിക്കുന്ന ശക്തിയാണ് ജിഎസ്ടിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജിഎസ്ടി കൊണ്ടു വരുന്നതെന്നും ബിഗ് ബി പറഞ്ഞു. വീഡിയോ ഇതിനകം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. ജൂലൈ ഒന്നിന് രാജ്യവ്യാപകമായി ജിഎസ്ടി നിലവില്‍ വരാനിരിക്കെയാണ് പ്രചരണ വീഡിയോ സര്‍ക്കാര്‍ പുറത്ത് വിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.