കണ്ണൂര്‍: ആര്‍ട്ട് ഓഫ് ലിവിങ്ങ് ജില്ലാതലത്തില്‍ അമ്പതോളം കേന്ദ്രങ്ങളില്‍ ആയിരക്കണക്കിനാള്ക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗ ദിനത്തോടനുബന്ധിച്ച് സൗജന്യ യോഗ പരിശീലനം നടത്തുന്നു. ജില്ലയിലെ ആര്‍ട്ട് ഓഫ് ലിവിങ്ങ് കേന്ദ്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും യോഗ പരിശീലനവും ബോധവല്‍ക്കരണ പരിപാടികളും നടക്കും. ജില്ലാതല ആഘോഷവും സൗജന്യ യോഗ പരിശീലനവും 20 ന് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ വൈകുന്നേരം 5 മണി മുതല്‍ നടക്കും. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ആര്‍ട്ട് ഓഫ് ലിവിങ്ങ് ബാംഗ്ലൂര്‍ ആശ്രമത്തില്‍ നിന്നുള്ള സ്വാമി അദൈ്വതാനന്ദ പങ്കെടുക്കും. യോഗ പ്രോഗ്രാമുകള്‍ നടത്താന്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ 9388702020, 9447851994 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: