ആധാരങ്ങള്‍ക്ക് ആധാര്‍ വേണ്ട; പ്രചാരണം വ്യാജമെന്ന് കേന്ദ്രം

Monday 19 June 2017 6:29 pm IST

ന്യൂദല്‍ഹി: ആധാരങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭൂരേഖകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചതെന്ന പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ഫ്രാങ്ക് നൊറോന പറഞ്ഞു. 1950ന് ശേഷമുള്ള മുഴുവന്‍ ഭൂരേഖകളും ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആഗസ്ത് 15ന് മുന്‍പ് ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്കെതിരെ ബെനാമി നിയമപ്രകാരം നടപടിയെടുക്കുമെന്നും കത്തിലുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കത്തെന്ന തരത്തിലാണ് ഇത് പ്രചരിപ്പിക്കപ്പെട്ടത്. ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഗവര്‍ണര്‍മാര്‍, നീതി ആയോഗ് സെക്രട്ടറി എന്നിവര്‍ക്കും കത്തിന്റെ കോപ്പി അയച്ചതായി ഇതില്‍ പരാമര്‍ശിച്ചിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് സര്‍ക്കാര്‍ വിശീകരണം നല്‍കിയത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പിഐബി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.