ന്യൂദല്‍ഹി: മാധ്യമ പ്രവര്‍ത്തകരുടെ വേതന പരിഷ്കരണത്തിനുള്ള മജീദിയ വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ മാധ്യമസ്ഥാപനങ്ങള്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കരാര്‍ ജീവനക്കാര്‍ക്കും വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ പ്രകാരമുള്ള വേതനം ലഭ്യമാക്കണം. ശുപാര്‍ശകള്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാക്കണം. വേജ്ബോര്‍ഡ് നടപ്പാക്കുന്നതില്‍ ചില മാധ്യമസ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കില്ലെന്നും സുപ്രീംകോടതി വിശദീകരിച്ചു.
മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ കരാര്‍ ജീവനക്കാര്‍ക്കും നടപ്പാക്കണമെന്ന സുപ്രീം കോടതി വിധി ചരിത്ര പ്രധാനവും സ്വാഗതാര്‍ഹവും നീതിയുക്തവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്. സ്ഥിരം ജീവനക്കാര്‍ക്കു നല്കുന്ന ആനുകൂല്യങ്ങള്‍ സമാനമായി ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാര്‍ക്കും നല്‍കണമെന്ന് നേരത്തെ തന്നെ സുപ്രീം കോടതി ഉത്തരവുണ്ട്.
മാധ്യമ രംഗത്തെ കരാര്‍വല്‍ക്കരണത്തിന് ശക്തമായ താക്കീതാണ് ഇപ്പോഴത്തെ വിധിയെന്ന് പ്രസിഡണ്ട് പി.എ.അബ്ദുള്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി.നാരായണന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: