ആലപ്പുഴ: അടിയന്തരാവസ്ഥയുടെ 42-ാം വാര്‍ഷികം രണ്ടാം സ്വാതന്ത്ര്യസമരമായി ആചരിക്കുന്നതിന് അടിയന്തരാവസ്ഥാ പീഡിതരുടെ അസോസിയേഷന് (അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ്) ജില്ലാ കമ്മറ്റി തീരുമാനിച്ചു.
27ന് വൈകിട്ട് നാലിന് ആലപ്പുഴ ഐശ്വര്യാ ആഡിറ്റോറിയത്തില്‍ വാര്‍ഷികാചരണവും പൊതുസമ്മേളനവും നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, പണിക്കര്‍ അസ്സോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം. രാജശേഖരന്, ഭാരതീയ വിചാരകേന്ദ്രം റിസര്‍ച്ച് സെന്റ ര്‍ അക്കാഡമിക് ഡീന്‍ ഡോ. കെ.എന്‍. മധുസൂദനന് പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.
അടിയന്തരാവസ്ഥയില്‍ കൊടിയ പീഡനം ഏറ്റു വാങ്ങിയവരെയും, മണ്മറഞ്ഞ അടിയന്തിരാവസ്ഥാ പീഡിതരുടെ കുടുംബങ്ങളെയും ആദരിക്കും. സ്വാഗതസംഘം കമ്മറ്റി ചെയര്‍മാനായി ഡോ. ഇ. കൃഷ്ണന് നമ്പൂതിരി, ജനറല്‍ കണ്‍വീനറായി കെ.സി. ജാനകീറാം, രക്ഷാധികാരികളായി ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ജി. പരമേശ്വരന് നമ്പൂതിരി, വെളിയാകുളം പരമേശ്വരന്, എ.വി. ഷിജു, ആര്. രുദ്രന്, ബി. രാജശേഖരന്, സി.ജി. ഗോപകുമാര്‍, കമ്മറ്റി അംഗമായി ജി. വിനോദ് കുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: