മെട്രോ ഉദ്ഘാടന വിവാദം കേരളത്തിന് അപമാനം: പി.കെ. കൃഷ്ണദാസ്

Monday 19 June 2017 8:34 pm IST

തിരുവനന്തപുരം: മെട്രോ ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന വിവാദങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. അഭിപ്രായ വ്യത്യാസമുള്ളവരെ നിറവും വംശവും നോക്കി അപഹസിക്കുന്ന പ്രവണത അപകടകരമാണ്. കേരളത്തിന്റെ പ്രബുദ്ധത തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ശരിയാണോയെന്ന് മാധ്യമങ്ങള്‍ ചിന്തിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ താറടിക്കാന്‍ കടകംപള്ളി സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ കരുവാക്കുന്നു. മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച മുഖ്യമന്ത്രിയോടുള്ള എതിര്‍പ്പ് മന്ത്രിസഭയിലാണ് കടകംപള്ളി പ്രകടിപ്പിക്കേണ്ടിയിരുന്നത്. പ്രോട്ടോക്കോളിനെപ്പറ്റിയുള്ള വസ്തുതകള്‍ അറിഞ്ഞ് വേണമായിരുന്നു കടകംപള്ളി പ്രതികരിക്കാന്‍. വിവരക്കേടു പറയാന്‍ കടകംപള്ളി ഇപ്പോള്‍ സിപിഎം നേതാവല്ല, മന്ത്രിയാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.